കുളിപ്പിച്ച്
കണ്ണെഴുതി,പൊട്ടുതൊട്ട്
അമ്മയുടെ സാരി തുമ്പ് കീറി
ചെറുദാവണി ചുറ്റി
ചേര്‍ത്തു കിടത്തി
പാട്ടുപാടി ഉറക്കും
മകള്‍
അവള്‍ക്കുള്ള പാവയെ
അറിയാതെയെങ്കിലും
ഞാന്‍ മാത്രം
ഞാന്‍ മാത്രം ഒന്ന് തൊട്ടുപോയാല്‍
ഞെട്ടിയടര്‍ന്ന്
എന്തിനാണീ പാവ കുഞ്ഞ്
നിര്‍ത്താതെ നിലവിളിക്കുന്നത്
1 comment:
പാവക്കുഞ്ഞുങ്ങളും കരഞ്ഞുപോകും
Post a Comment