ശകലങ്ങളാക്കി വെട്ടിയെടുത്ത്
അടുക്കിവെക്കുന്നുണ്ട്
ഒരു നഗരവും
ഊര്ന്നുപോകാതെ
എന്നാല്‍
കന്യാകുമാരിയെ
കാസര്‍ഗോട്ടേക്കും
കൊച്ചിയെ
കോഴിക്കോട്ടേക്കും
ചേലക്കരയെ
മാവേലിക്കരയിലേക്കും മാറ്റും
രാമേട്ടന്റെ വീടിന്റെ നിറം
കൃഷ്ണേട്ടന്റെവീടിനുകൊടുക്കും
ഇടവഴികള്‍
പെരുവഴികളാക്കും
കാഞ്ഞങ്ങാട്ടിറങ്ങേണ്ടവന്
കൊല്ലത്തോ
കൊയിലാണ്ടിയിലോ ഇറങ്ങട്ടെ
ജോലി കഴിഞ്ഞ് മടങ്ങുന്ന തുളസി
പ്രസാദിന്റെ വീട്ടില്‍ കയറി
രമേഷിനെകെട്ടിപ്പിടിക്കും
എന്തായാല്
എനിക്കെന്താ
മൈലുകള്‍ക്കപ്പുറത്തു നിന്ന്
നിന്നെ എടുത്തുമാറ്റി
അയല്പക്കത്ത്
താമസിപ്പിച്ചിട്ടുണ്ട്
ഇനി ബസ്സും കാറും
കയറി പോവണ്ടല്ലോ
നിന്നെ ഒന്ന് ഉമ്മ വെക്കാന്‍
6 comments:
അതിമോഹമാണല്ലോ ഷാജി. അടുക്കിയാല്‍ ഇത്ര നന്നാകുമോ. പ്രേമത്തിന് കണ്ണുണ്ട് അല്ലെ.
തുടര്‍ന്നും എഴുതു...
ആശംസകളോടെ,
ജോയ്സ്.
thamasippichath ayalpakkatho ullilo? :)
enthinanu ayalpakath thamasipichath, veetilekanaenkil athra polum kashtapedendi varillayirunnallo
pinne oru ummaku vendi keralathe motham mati adukiyalle?
nammude janadhipathyathe koodi mati adukukayanenkil..
കൊള്ളാം മാഷെ നന്നായിരിക്കുന്നു
രണ്ടു പേര് ചുംബിക്കുമ്പോള്‍ ലോകം മാറുന്നു
ചിന്തകള്‍ക്ക് ദിശയും ദശയും വെയ്ക്കുന്നു,
അക്കൂട്ടത്തില്‍ അടുക്കിപ്പെരുക്കലും വെട്ടിയൊട്ടിക്കലും കൂടിയാവുമ്പോള്‍
എല്ലാ അകലങ്ങളും അടുപ്പങ്ങളായ് തന്നെ വരും, നിശ്ചയം.
Post a Comment