Wednesday, 20 August 2014

പുള്ളി പാവടയിട്ട ഒരു പെണ്‍കുട്ടി

വര്‍ത്തമാനം കേട്ടാല്‍ 
പാവം തോന്നും 
മിണ്ടാനും 
പറയാനും ഞാന്‍ മാത്രമല്ലേ ഉള്ളൂ 

എന്‍റെ സ്വപ്നത്തിലെ
മീശ മുളച്ചിട്ടില്ലാത്ത കൊച്ചു പയ്യന് 

ഏതോ ഒരാളുടെ സ്വപ്നത്തില്‍ 
കൊത്താംകല്ല് കളിക്കുന്ന 
പുള്ളി പാവാടയിട്ട
ഒരു പെണ്‍കുട്ടിയുണ്ട്

അവളോടുള്ള പ്രണയമാണ്
അവന്‍റെ സങ്കടം

ഇറങ്ങി പോകണമെന്നുണ്ട്
കൈ പിടിക്കണമെന്നുണ്ട്
കൂടെ കൂട്ടണമെന്നുണ്ട്

ഉണരുമോ
നടന്നെത്തുമ്പോഴേക്കും

ഏതോ ഒരാള്‍

അവര്‍
തിരിച്ചെത്തുമ്പോഴേക്കും
ഞാന്‍ ഉണരുമോ

അതുകൊണ്ട് മാത്രം
ഉറക്കത്തില്‍
ഞാന്‍ ഉണര്‍ന്നു നടക്കുന്നു

ഇനി പറയൂ
നിന്‍റെ സ്വപ്നത്തിലുണ്ടോ
കൊത്താംകല്ല് കളിക്കുന്ന
പുള്ളി പാവടയിട്ട ഒരു പെണ്‍കുട്ടി

1 comment:

ajith said...

പ്രണയോല്‍ക്കിടിലം