Wednesday, 20 August 2014

ഓര്‍മ്മ മരങ്ങള്‍

നിന്‍റെ ജീവിതത്തിലേക്ക് 
ഒരു ടിക്കറ്റെന്ന് 
എന്‍റെ കൌണ്ടറില്‍ ആദ്യം മുട്ടിയവള്‍ 

ജീവിക്കാതെ മരിച്ചുപോയ 
ഒരു കളി ചെക്കന്‍ 

ഫോട്ടോ ഗ്രാഫര്‍ പകലന്‍ 

ഓടുന്ന ബസ്സില്‍ നിന്ന് 
കാവ്യ സമാഹാരങ്ങള്‍
എറിഞ്ഞു തരുന്ന
ഒരു ഉണ്ട കണ്ണി

ഒരു കവിതയിലെങ്കിലും
ഒന്നിച്ചുറുങ്ങാന്‍ ഒരു പാ
വിരിക്കണമെന്ന്
എന്നും പറയാറുള്ള എന്‍റെ നീ

തീ കാഞ്ഞില്ല
ഒരു കവിതയില്‍ പോലും
നമ്മള്‍

അത്രമേല്‍
പ്രിയമുള്ളവരേ
പടിക്ക് കയറ്റാത്ത
ഒരു കാരണവരുണ്ട്
ഇന്നുമെന്റെ കവിതയില്‍

No comments: