Friday, 28 June 2013

അടയ്ക്കാകിളികള്‍

ഇഷ്ടമുള്ള ചില്ലകളിലേക്ക്‌
ഇഷ്ടത്തോടെ പറന്നെത്താനാവാത്ത
'ഉമ്മ'യെന്നു പേരുള്ള
ചില അടയ്ക്കാകിളികളുണ്ട്
എന്റെ ചുണ്ടിൽ

അവരുടെ സ്വാതന്ത്ര്യത്തിന്
എന്റെ ഉള്ളിൽ
ആരാണ് കാവൽ നില്ക്കുന്നത്?

No comments: