Friday, 28 June 2013

ചിറകുകള്‍

അടുക്കി
അലക്കി വെച്ച
ഉടുപ്പുകള്‍ക്കിടയില്‍
ഒളിച്ചു വെച്ചിട്ടുണ്ട്
ഒരു ജോഡി ചിറകുകള്‍

അവള്‍ക്കറിയാം
ആകാശത്തിലൂടെ
ഭൂമിക്കടിയിലേക്ക്
ഒരിടവഴിയുണ്ടെന്ന്

എന്‍റെ പെരുവിരല്‍
കൂട്ടി കെട്ടുമ്പോഴേക്കും
പറന്നിറങ്ങി
കാത്തു നില്‍ക്കണമെന്ന്
ഉപ്പുകലര്‍ന്ന കള്ളം പറയും
അവളെപ്പോഴും .!

No comments: