Friday, 28 June 2013

"ഠോ"


പൊട്ടിയ ബലൂണുമായി
വഴിവക്കില്‍
ഒരു കുട്ടികരയുന്നു

പാവം തോന്നി
പുതിയ ഒരെണ്ണം
വാങ്ങി കൊടുത്തു

"ഠോ"...
എന്ന് വീണുടഞ്ഞു പോയ
ശബ്ദവും തിരികെ വേണമെന്ന്
അവന്‍

എല്ലാം അതിനകത്തുണ്ടെന്ന്
ഞാന്‍

പുറത്തെടുത്ത് കാണിച്ച്
ഉറപ്പുവരുത്തി
പോയാല്‍ മതിയെന്നായി
അവന്‍

1 comment:

ajith said...

പെട്ടുപോയല്ലോ...!!