Thursday, 7 March 2013

ഔട്ട്‌ ഓഫ് സിലബസ്

പത്തരയുടെ പകല്‍ചൂടില്‍
പഴയ സ്കൂള്‍ മുറ്റത്ത്
വീണ്ടും ഒരസംബ്ലിയ്ക്ക് കൂടണം

തൊട്ടടുത്ത്
രാമദാസ് ഉണ്ടാവണം
പുറകില്‍
ടീച്ചറുടെ മകന്‍ ശ്രീകുമാര്‍ ഉണ്ടാവണം

ഉയരത്തിന്റെ ആനുകൂല്യത്തില്‍
ഏറ്റവും മുന്നില്‍
സുനീഷ് ഉണ്ടാവണം
അടുത്തവരിയില്‍
കൃഷ്ണദാസുണ്ടാവണം

അപ്പുറത്തെ
അപ്പുറത്തതിനുമപ്പുറത്തെ വരിയില്‍
VIII-D യിലെ ഹൈരുന്നീസയുടെ
ഉണ്ടകണ്ണുകള്‍ ഉണ്ടാവണം

ദേ ..നിന്റെ ആള്‍
എന്ന് ചൂണ്ടി പറയുന്ന
അവളുടെ കൂട്ടുകാരിയുണ്ടാവണം.

അകന്നുപോയ
മേല്‍വിലാസങ്ങളൊക്കെയും
അടയാളപ്പെടുത്തിയ ഭൂപടവുമായി
കുട്ടിക്കാലത്തിന്റെ അച്ചാ ...
എന്നെ
കൈ പിടിച്ചു നടത്തിക്കുമോ

No comments: