Sunday, 3 February 2013

വെയില്‍ മഴ

നേരമൊന്നു വെളുത്താല്‍ മതി
മുറ്റമാകെ
പകല്‍ പെയ്തു കിടപ്പുണ്ടാവും

അവള്‍
ചൂലെടുത്തിറങ്ങും
പിറുപിറുക്കും

"നാശം പിടിക്കാന്‍
രാത്രിയില്‍ ഏതുനേരത്താണാവോ
ഈ വെയില്‍ മഴ പെയ്തിട്ടുണ്ടാവുക "

ചിതറി കിടന്ന
പകലിനെയെല്ലാം അടിച്ചുവാരി
തെങ്ങിന്‍ ചുവട്ടിലിട്ട് കത്തിയ്ക്കും

ഞാന്‍
തിരിച്ചെത്തുമ്പോഴേക്കും
കഴുകി വെളുപ്പിച്ച കറുപ്പിനെ
മുറ്റമാകെ കുടഞ്ഞ്‌ വിരിയ്ക്കും

പിന്നെയാണ്
ഞങ്ങളുടെ ദിവസം തുടങ്ങുക

No comments: