Thursday, 20 December 2012

ചില വലിയ രഹസ്യങ്ങള്‍

കണ്ണേ ..
തൂങ്കാതെ ..
തൂങ്കാതെ......

ഓമനിച്ചുമ്മ വെച്ച്
ഉണര്‍ത്തുന്നുണ്ട്
വിടരാത്ത മൊട്ടുകളെ

അടുത്ത വീട്ടിലെ
വാല്യക്കാരി
തമിഴത്തി പെണ്‍കുട്ടി

ഏതു കവിതയില്‍
നിന്നാവും
ചോര്‍ന്നു പോകുന്നത്
വസന്തത്തിന്‍റെ
വലിയ രഹസ്യങ്ങളൊക്കെ

No comments: