Thursday, 20 December 2012

ഫുള്‍സ്റ്റോപ്പ്‌


എന്‍റെ തൊടിയില്‍
തോടുപോലുമുണ്ടായിരുന്നില്ല

ഇപ്പോള്‍
പുഴയൊഴുകാന്‍
തുടങ്ങിയിരിക്കുന്നു .

പകുതിയില്‍
എഴുതി നിര്‍ത്തി
ഫുള്‍ സ്റ്റോപ്പിടാതെ
വലിച്ചെറിഞ്ഞിട്ടുണ്ടാവും
ഒരു കവിത
ഏതെങ്കിലുമൊരുവള്‍

അവസാനവരിയില്‍
നിന്നൊരു തോട്

ഇത്രമേല്‍

ഴു
കി
വളര്‍ന്ന്
പടര്‍ന്ന്
ഒരു പുഴയാകുമെന്ന്
കരുതിയിട്ടേയുണ്ടാവില്ല
പാവം കവി

No comments: