കൗതുകത്തിന്
വെറും കൗതുകത്തിന്
ഈ ദിവസത്തിന്‍റെ
പതിനെട്ടാമത്തെയോ
പതിനെഴാമാത്തെയോ
മണിക്കൂറില്‍ വെച്ച്
ഞാന്‍
പുതിയ ദിവസത്തിലേക്ക്
ലോഗിന്‍ ചെയ്യുകയാണ്
അസമയത്ത്
അപരിചിതനെ കണ്ട
പകപ്പലാതെ
ഒന്നും പറഞ്ഞില്ല
ആരുടെയോ ഉറക്കത്തിലേക്ക്
നടന്നുപോകുന്ന സ്വപ്നങ്ങള്‍
പൂ വിരിയുന്നതിന്റെ
സൗന്ദര്യശാസ്ത്രം
ചോര്‍ത്താനെത്തിയവനെന്ന്
കരുതിയാവണം
ഒരു മൊട്ടും
നാളെ വിരിയേണ്ടതില്ലെന്ന്
പൂമരം
മറ്റെല്ലാ പൂമരങ്ങള്‍ക്കും
സന്ദേശമയച്ചത് .
നേരമില്ല
മറ പറ്റി
മാറി നില്‍ക്കൂ
കുളക്കടവിലഴിച്ചുവെച്ച
ആകാശത്തെ കുടഞ്ഞെടുത്ത്
വെളിച്ചമുള്ള രാത്രിയായി
വിടര്‍ന്നു നില്‍ക്കണം
തിരക്കാവുന്നു
പ്രാവുപോലെ
ചിറകുള്ളവള്‍ക്ക്
വൈകിയോടുന്ന
തീവണ്ടി പിടിക്കണം
നിങ്ങള്‍ക്കൊപ്പമെത്തണം
പക്ഷെ
പുറത്തു കടക്കാന്‍
പാസ്സ്‌വേര്‍ഡ് ചോദിക്കുന്നത്
ഏത്കോപ്പിലെ
നിയമ പ്രകാരമാണ്
No comments:
Post a Comment