പണ്ടെന്ന്
പറയാവുന്ന
ദൂരമെത്രയോ അത്രയും ദൂരത്ത്
ഏഴാമത്തെ
ഹെയര്‍ പിന്‍ബെന്‍ഡിന്
അടിവാരത്ത്
ആദിവാസി കുഞ്ഞുങ്ങള്‍ക്കൊപ്പം പഠിച്ച
സിസ്റ്റെര്‍ മേരി പോളി
വടക്കെങ്ങാണ്ടോ
വീട് മാറി പോയപ്പോള്‍
വാടകയ്ക്ക് താമസിച്ച
പത്ര വിതരണക്കാരന്‍
പീതാമ്പരേട്ടന്‍
അഫ്സലുസൈന്‍
ചെറുപ്പത്തില്‍
നാട് വിട്ടുപോയവന്‍
വലുപ്പത്തിലും
തിരിച്ചെത്താത്തവന്‍
പിന്നിലേക്കോടുന്ന
തീവണ്ടിയില്‍
നിനക്കും ചേര്‍ത്തൊരു -
ടിക്കറ്റെടുത്തോട്ടെയെന്ന്
കൂടെ കൂട്ടിയവള്‍
എവിടെയാണാവോ ..?
ഓര്‍മയില്‍
ശ്മശാനങ്ങളില്ലാത്തത് കൊണ്ട്
ആരെയും
അടക്കം ചെയ്തില്ല
മനസ്സിലെ
പോസ്റ്റ്ഓഫീസില്‍
ഇന്ന്
എല്ലാവര്‍ക്കും
ഓരോ ഓരോ കത്തിടുന്നു.
No comments:
Post a Comment