Sunday, 2 December 2012

ബസ്സ്‌





"ചിമ്മി ചിമ്മി
മിന്നി തെളങ്ങണ
വാരൊളികണ്ണെനക്ക്"

ഈ പാട്ട്
അവസാനിക്കുന്ന ദൂരത്തേയ്ക്ക്
ഒരു ടിക്കറ്റ്

"കോലാവെറി
കോലാവെറിഡി.."

ഈ പാട്ട്
രണ്ടു തവണ കേട്ട്
അവസാനിക്കുന്ന ദൂരത്തേയ്ക്ക്
രണ്ട്ടിക്കറ്റ്

ഒന്ന് മുന്നിലും
മറ്റൊന്ന്പിന്നിലും

അനുപല്ലവിയുടെ
പകുതിവരെയാണ്
മിനിമം ചാര്‍ജിനുള്ള ദൂരം

ബസ്സില്‍
ജനാലയോട്
ചേര്‍ന്നിരുന്നു ഞാന്‍

എന്‍റെബസ്സിന്
എതിരെ
പിന്നിലേക്കൊടുന്ന
ബസ്സ്‌ കണ്ടക്ടരെ
തോണ്ടി വിളിച്ചു

ഇരുപത്തി അഞ്ച് കൊല്ലം
പിന്നിലേക്ക്‌
പുള്ളി പാവാടയുടുത്ത
പെണ്‍കുട്ടിയുടെ
ഹൃദയത്തിലേക്ക് ഒരു ടിക്കറ്റ്

എനിക്കിറങ്ങാന്‍
ഇനി
എത്ര പാട്ടിന്‍റെ
ദൂരം കാണുമോ എന്തോ

No comments: