Saturday, 20 October 2012

നിന്‍റെ കണ്ണിലാണ് എന്‍റെ പച്ച


















നീ കണ്ണടക്കുമ്പോള്‍
കാണാനാവുന്നില എനിയ്ക്ക്
മഴേം ,
പൊഴേം
കാടും ,കടലും

ഞാന്‍ അടക്കുമ്പോള്‍
നിനക്ക് കാണാനാവുന്നുണ്ടോ

അവന്റെ കണ്ണിലാണ്
പകലിന്റെ ഒരു കഷ്ണം
അപ്പുറത്തുള്ളവന്റെ കണ്ണിലാണ്
മറ്റൊന്ന്
നിങ്ങള്‍ ഇടവിടാതെ തുറക്കുമ്പോള്‍
ഞാന്‍ ആകാശത്തിന്റെ
വലിയ തണലിലെത്തുന്നു

ഇനിയുള്ളവന്റെ
കണ്ണിലേക്കുറ്റു നോക്കുമ്പോള്‍
ഞാന്‍ കോഴികോട്ടെത്തുന്നു
മറ്റൊന്നിലേക്കു നോക്കുമ്പോള്‍
കോതമംഗലത്തെത്തും

ഒരുവന്‍
ഇമയൊന്നടക്കും മുന്‍പേ
ഇടവിടാതെ
തുറന്നു കിട്ടുന്നുണ്ട്
മറ്റൊരാളിന്റെ കണ്ണുകള്‍

അതുകൊണ്ടാണ്
പാളം തെറ്റാതെ തീവണ്ടികള്‍
പാഞ്ഞു പോകുന്നത്

നമുക്കിത്
പരസ്പ്പരം അറിയാതിരിക്കുന്നതാണ്
ഉചിതം

അല്ലങ്കില്‍
എന്‍റെ കണ്ണുകള്‍ അടച്ച്
ഞാന്‍
നിന്‍റെ കാഴ്ച്ചകള്‍
ഇല്ലാതാകിയേനേ..

No comments: