Friday, 21 September 2012

അതിഥികള്‍


















വര്‍ഗീസ്‌ മാപ്ലയുടെ
തൊടിയിലെ മരങ്ങള്‍
തലക്കിലുക്കം കൊണ്ട്
വരാമെന്നേറ്റിട്ടുണ്ട്

മാറ്റിയുടുക്കാന്‍
പുത്തനൊരു സാരിയില്ലെന്ന്
ആകാശത്തിനിന്നും പരാതി തന്നെ

കിളികളുടെ
വീട്ടിലേക്കുള്ള വഴി
തെക്കന്‍ക്കാറ്റ് വരച്ചുതന്നിട്ടുണ്ട്

മഴയും
വെയിലും തമ്മിലുള്ള പിണക്കം
ഇനിയും തീര്‍ന്നിട്ടില്ല

അതുകൊണ്ടാവാം
മഴമാത്രം
അത്താഴത്തിനെത്താമെന്നേറ്റത്

മീന്‍കുഞ്ഞുങ്ങള്‍ക്ക്‌
കുടുംബസമേതമെത്താന്‍
ഒരു പുഴയെവാടകക്കെടുത്തു.

നിങ്ങള്‍
ക്ഷമിക്കണം
ഇങ്ങനെ കുറച്ചു പേരെ മാത്രമേ
ഞാനെന്‍റെ
കല്യാണത്തിന് ക്ഷണിച്ചിട്ടുള്ളൂ

No comments: