മഴമേഘങ്ങളുടെ
ബെല്ലടി കേട്ടാല്‍ മതി
കൈകള്‍ പുറത്തേക്കെറിഞ്ഞ്
കാത്തു നില്‍ക്കും
കൊടുത്തയച്ചിട്ടുണ്ടാവുമാരെങ്കിലും
മഴത്തുള്ളിയില്‍ പൊതിഞ്ഞ്
ഒരു വാക്ക്
കൈകുമ്പിളില്‍
മുട്ടിയാല്‍ മതി
പൊട്ടി തകര്‍ന്നൊഴുകിയൊലിക്കാന്‍
എന്നാവും
ഒന്നൊന്നായി
പെറുക്കിയെടുക്കാന്‍ പാകത്തില്‍
മഴത്തുള്ളികള്‍
മുറ്റത്ത് പടര്‍ന്ന് കിടക്കുക
No comments:
Post a Comment