Saturday, 1 September 2012

തുരുത്ത്

















ഒറ്റയ്ക്ക് ചെന്നാല്‍ 
ഒറ്റ മുട്ടുകൊണ്ട് തുറക്കപെടുന്ന 
ഒരു തുരുത്തുണ്ട്

അവിടെയാണ് 
പക്ഷികളുടെ 
മൃഗങ്ങളുടെ 
മരങ്ങളുടെ 
ചിത്രശലഭങ്ങളുടെ 
ഉണങ്ങാനിട്ട ഉടുപ്പുകള്‍ 

ഈ രാത്രി 
ഇതേ നേരത്ത് 
ഓരോരോ തുറമുഖത്ത് 

ഇവിടെ നീ 
അവിടെ ഞാന്‍ 
മറ്റൊരാള്‍ മറ്റെവിടെയോ 
അടുക്കാനുള്ള 
ഒരിടവഴിയും കാത്ത് 

പെട്ടെന്നുള്ള 
കൊള്ളിയാന്‍ വെട്ടത്തില്‍ 
നാം പരസ്പ്പരം കാണുന്നു 

ഒറ്റക്കെന്ന്‌ കരുതിയിട്ടും 
ഒറ്റപ്പെടാതിരുന്നവര്‍ 
പുറം തിരിയുന്നു 

അതുകൊണ്ടാണ് 
തൊടിയിലെ മരങ്ങളെല്ലാം 
ഉടുപ്പിടാതെ 
പിറന്ന പടിയങ്ങനെ 
വളര്‍ന്നു വളര്‍ന്നു കൊണ്ടേയിരിക്കുന്നത്

No comments: