Saturday, 7 July 2012

പക്ഷികളുടെ / മൃഗങ്ങളുടെ ദേവാലയം



















കൂട്ടം തെറ്റാതെ
മുയലുകള്‍ക്കൊപ്പം 
കൂട്ടരറിയാതെ

പൂച്ചകള്‍ക്കൊപ്പം 
വഴി പിഴക്കാതെ 

ചിറകടിപ്പാടിനൊപ്പം
പക്ഷികള്‍ പോയ വഴിയെ ,
ഒരേ ഉടുപ്പിട്ട് 
ചിത്രശലഭങ്ങളില്‍ ഒന്നായി ,

കാട്ടുമരങ്ങളെ കെട്ടി പിടിച്ച് 
പാറ കൂട്ടങ്ങള്‍ക്ക് മേല്‍ 
ചെവി ചേര്‍ത്തു വെച്ച് 

കേള്‍ക്കാനാവുമോ 
പൂച്ചകളുടെ, 
മുയലുകളുടെ ,
പൂമ്പാറ്റകളുടെ ,
മരങ്ങളുടെ ദേവാലയങ്ങളില്‍ നിന്ന് 
ഒരു പള്ളി മണി 
ഒരു നൊവേന 

അവരുടെ കുരിശിലും 
ദൈവ പുത്രന്‍ 
മനുഷ്യനാവുമോ 

കുമ്പസാരകൂടുണ്ടാവുമോ ?

No comments: