നീ
ഉറങ്ങുന്നത്
നോക്കി ,നോക്കി നില്‍ക്കെ
സുതാര്യമാണ്
നിന്റെ
സ്വപ്നത്തിലെ ഇടവഴി
തിരിച്ചെത്താനുള്ള
വഴിപ്പാടുകള്‍ മായ്ക്കാതെ
ഉണരാതിരിക്കുമെങ്കില്‍
നിന്റെ
മനസ്സിന്റെ വിത്ത്
കണ്ടെടുക്കും വരെ
നടന്നു പൊയ്ക്കോട്ടേ ഞാന്‍
മുടുത്തിരിക്കുന്നു
എത്രനാളായ്
ഞാന്‍
ഞാനായിട്ടിങ്ങനെ ..
No comments:
Post a Comment