Saturday, 7 July 2012

ആത്മഹത്യ ചെയ്യാതിരിക്കുന്നവളുടെ കാരണങ്ങള്‍
























എവിടെയോ 
ഒരുവള്‍ 
ആത്മഹത്യയ്ക്കൊരുങ്ങുന്നുണ്ട്

അവള്‍ക്കുടുക്കാന്‍ 
നാളെ 
വിരിയേണ്ട 
വെയില്‍പ്പൂവിന്റെ ,

കാറ്റിന്റെ
നെയ്ത്തുശാലയിലെ  
പൂര്‍ത്തിയാവാത്ത 
തണുത്തപുതപ്പിന്റെ 

ഉമ്മകള്‍കൊണ്ട് 
അടക്കി നിര്‍ത്തേണ്ട 
പണിത് തീര്‍ന്നിട്ടില്ലാത്ത 
കുഞ്ഞി കരച്ചിലിന്റെ ,

തണല്‍ 
കടം തരാമെന്നേറ്റവരുടെ 

കവിതയുടെ 
ആദ്യവാക്കില്‍ നിന്ന് 
അവസാനവരിയിലെത്തുമ്പോള്‍ 

ഉള്ളിലെ ഇടവഴിയിലൂടെ 
നിങ്ങള്‍ 
കുതറിതെറിച്ചോടണം 
കുരുക്കഴിക്കണം 

അവള്‍ക്കൊപ്പം 
മറ്റൊന്നിന്റെ 
തീരുമാനങ്ങളെ 
റദ്ദാക്കപ്പെടാന്‍   
നാം 
അനുവദിച്ചു കൂടാ ..

No comments: