കടല്‍ കാണാനായിരുന്നില്ല
കടല്‍ കാണുന്നവരെ
കാണാന്‍ മാത്രമായിരുന്നു
കണ്ടത്
അങ്ങനെയാണ്
ആകാശത്തെ
വീടുകളിലെ കുഞ്ഞുങ്ങള്‍
ഒറ്റ വരമ്പിന്റെ
ഓരത്തു നിന്ന്
അമ്മമാരുടെ കൈപ്പിടിച്ച്
താഴേക്ക്
താഴേക്ക് നോക്കി
കടല്‍ കാണുന്നത്
നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ
തിരയെ തൊട്ട്
തിരികെ ഓടാന്‍ കൊതിക്കുന്ന
അവര്‍ക്ക്
കാറ്റ്
കടലിനെ കൊത്തിയെടുത്ത്
കൈ വെള്ളയില്‍ കൊടുക്കന്നത്
ഒരു മഴപ്പോലും
നനയാനാവാത്ത
പാവം കുഞ്ഞുങ്ങള്‍ക്ക്
ഭൂമിയില്‍ നിന്ന്
ആകാശത്തേയ്ക്ക് പെയ്യുന്ന
ഒരു മഴക്കാലമെങ്കിലും
തിരികെ
കൊടുക്കാനായെങ്കില്‍
No comments:
Post a Comment