പെട്ടെന്ന്‍
ദൈവത്തിന്
ബോറടിക്കാന്‍ തുടങ്ങുന്നു
കാലം
കുറെയായല്ലോ
എല്ലാമിങ്ങനെ
ഒക്കെയും
ഇത്തിരി നേരം
പരസ്പ്പരം വെച്ചുമാറിയാലോ
അങ്ങനെയാണ്
ഓടി കൊണ്ടിരുന്ന
തീവണ്ടി മുറികള്‍
ചിതറിത്തെറിച്ച്
വില്ലകളായത്
കുത്തും ,
കോമയും ,
ആശ്ചര്യചിന്നവും
പരസ്പ്പരം മാറി
വികാരങ്ങള്‍ക്ക്
വിവേകമില്ലാതായത്
ഞാന്‍
നീയും
നീ
നിന്‍റെ അമ്മയുമായത്
കാറ്റ് കൊള്ളാനിറങ്ങി
മടങ്ങും വഴിയില്‍
ദൈവത്തെ
ആരോ കുത്തി കൊലപ്പെടുത്തിയെന്ന്
ഒരു വാര്‍ത്ത കേട്ടു
നിലക്കാത്ത ചിരിയില്‍
അയല്‍പക്കത്തെ
മച്ചിപെണ്ണ് മാത്രം
തുള്ളിച്ചാടുന്നു
അവളിപ്പോള്‍
ഒന്നല്ല
രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്.
.
No comments:
Post a Comment