1 പീഡനം
ആരുമില്ലാത്തവളെന്ന്
തോന്നിയത് കൊണ്ടാവും
പറഞ്ഞതല്ലേ പെണ്ണെ ..
ഒറ്റയ്ക്ക്
നടക്കാനിറങ്ങുമ്പോള്‍
ഉള്ളിലുള്ള എന്നെ പുറത്തിറക്കി
കൈകോര്‍ത്ത് നടന്നു പോകണമെന്ന് !
-------------------------------------------------------------
2 സ്വപ്നം
ഉറക്കത്തിലെങ്കിലും
ഇത്തിരി ശ്രദ്ധ വേണ്ടേ നിനക്ക്
കണ്ട് കണ്ടിരിക്കെ
സ്വപ്നം കാണാതെ പോയില്ലേ
തെറിച്ചു വീണതാണേലും
തുറന്നു നോക്കിയിട്ടില്ല
നാളത്തെ ഉറക്കത്തില്‍
തിരിച്ചു തന്നേക്കാം !
----------------------------------------------------------
3
നിസ്ക്കാരപ്പായയിലിരുന്ന്
313 ബദരീങ്ങള്‍ക്കും
നേര്‍ച്ച വെച്ചാണ്
ഓരോ പ്രാവശ്യവും
കവിത എഴുതാന്‍ തുടങ്ങുന്നത്
എന്നിട്ടും കവിത പൊളിഞ്ഞു
പാളീസായി പോകുന്നു
പടച്ചോനിപ്പോള്‍
പണ്ടത്തെ പ്പോലെ
കൈക്കൂലി ഒന്നും
വാങ്ങുന്നില്ലെന്നു തോന്നുന്നു
കവിതയുടെ കാര്യത്തിലെങ്കിലും..
------------------------------------------------------------
4
നിനക്കും എനിക്കും
പോകേണ്ടത്
ഒരേ ഇടത്തേക്ക്
എങ്കില്‍
ഞാനെന്തിന് ടിക്കറ്റെടുക്കണം
നിന്റെ മനസ്സില്‍
എന്നെയൊന്ന്
കയറ്റി ഇരുത്തിക്കൂടെ.
--------------------------------------------------------
5
പകലേ
ഇന്നലെ രാത്രി കണ്ടപ്പോള്‍
നീ എത്രമാത്രം കറുത്തിട്ടായിരുന്നു
ഇനിയും
വേഷം മാറി പേടിപ്പിച്ചാല്‍
ഒറ്റ കുത്ത് വെച്ച് തരും ഞാന്‍.
--------------------------------------------------------
6
കയറിയ ബാധയെല്ലാം ഒഴിഞ്ഞു പോകണേ
എന്നാവര്‍ത്തിച്ച്
ഉപ്പും ,മുളകും കൂട്ടി പിടിച്ച്
മൂന്ന് വട്ടം എന്റെ തലക്കു മുകളിലൂടെ
ചുറ്റി എടുത്ത്
വല്ല്യുമ്മ അടുപ്പിലേക്കെറിഞ്ഞു
അടുപ്പില്‍ കിടന്ന്
മലയാള കവിത എന്തുച്ചത്തിലാണ്
പൊട്ടിത്തെറിച്ചത്
ഇനി ഞാന്‍ ചിലപ്പോള്‍ നന്നാവുമായിരിക്കും
·
ആരുമില്ലാത്തവളെന്ന്
തോന്നിയത് കൊണ്ടാവും
പറഞ്ഞതല്ലേ പെണ്ണെ ..
ഒറ്റയ്ക്ക്
നടക്കാനിറങ്ങുമ്പോള്‍
ഉള്ളിലുള്ള എന്നെ പുറത്തിറക്കി
കൈകോര്‍ത്ത് നടന്നു പോകണമെന്ന് !
-------------------------------------------------------------
2 സ്വപ്നം
ഉറക്കത്തിലെങ്കിലും
ഇത്തിരി ശ്രദ്ധ വേണ്ടേ നിനക്ക്
കണ്ട് കണ്ടിരിക്കെ
സ്വപ്നം കാണാതെ പോയില്ലേ
തെറിച്ചു വീണതാണേലും
തുറന്നു നോക്കിയിട്ടില്ല
നാളത്തെ ഉറക്കത്തില്‍
തിരിച്ചു തന്നേക്കാം !
----------------------------------------------------------
3
നിസ്ക്കാരപ്പായയിലിരുന്ന്
313 ബദരീങ്ങള്‍ക്കും
നേര്‍ച്ച വെച്ചാണ്
ഓരോ പ്രാവശ്യവും
കവിത എഴുതാന്‍ തുടങ്ങുന്നത്
എന്നിട്ടും കവിത പൊളിഞ്ഞു
പാളീസായി പോകുന്നു
പടച്ചോനിപ്പോള്‍
പണ്ടത്തെ പ്പോലെ
കൈക്കൂലി ഒന്നും
വാങ്ങുന്നില്ലെന്നു തോന്നുന്നു
കവിതയുടെ കാര്യത്തിലെങ്കിലും..
------------------------------------------------------------
4
നിനക്കും എനിക്കും
പോകേണ്ടത്
ഒരേ ഇടത്തേക്ക്
എങ്കില്‍
ഞാനെന്തിന് ടിക്കറ്റെടുക്കണം
നിന്റെ മനസ്സില്‍
എന്നെയൊന്ന്
കയറ്റി ഇരുത്തിക്കൂടെ.
--------------------------------------------------------
5
പകലേ
ഇന്നലെ രാത്രി കണ്ടപ്പോള്‍
നീ എത്രമാത്രം കറുത്തിട്ടായിരുന്നു
ഇനിയും
വേഷം മാറി പേടിപ്പിച്ചാല്‍
ഒറ്റ കുത്ത് വെച്ച് തരും ഞാന്‍.
--------------------------------------------------------
6
കയറിയ ബാധയെല്ലാം ഒഴിഞ്ഞു പോകണേ
എന്നാവര്‍ത്തിച്ച്
ഉപ്പും ,മുളകും കൂട്ടി പിടിച്ച്
മൂന്ന് വട്ടം എന്റെ തലക്കു മുകളിലൂടെ
ചുറ്റി എടുത്ത്
വല്ല്യുമ്മ അടുപ്പിലേക്കെറിഞ്ഞു
അടുപ്പില്‍ കിടന്ന്
മലയാള കവിത എന്തുച്ചത്തിലാണ്
പൊട്ടിത്തെറിച്ചത്
ഇനി ഞാന്‍ ചിലപ്പോള്‍ നന്നാവുമായിരിക്കും
·
No comments:
Post a Comment