കവിതകള്‍ എഴുതുമായിരുന്നു മേരി ..എന്‍റെ കവിതകള്‍ എനിക്ക് തന്ന വിലയേറിയ സൌഹൃദമായിരുന്നു മേരി
ഒരിക്കല്‍ അവളുടെ കവിതകളെ കുറിച്ച് ഞാന്‍ അഭിപ്രായം പറഞ്ഞു
"എന്‍റെ എഴുത്ത് എനിക്ക് കവിതയായി തോന്നിയിട്ടില്ല മാത്രമല്ല എന്‍റെ എഴുത്തിന് താങ്കളുടെ സമ്മത പത്രവും എനിക്ക് വേണ്ട" എന്നായിരുന്നു അവളുടെ മറുപടി പിന്നീട് അവളുടെ എഴുത്തുകള്‍ മൌനമായി വായിക്കുക മാത്രമായിരുന്നു ഞാന്‍
എനിക്ക് കവിതയായി അനുഭവപ്പെട്ട അവളുടെ എഴുത്തുകള്‍ ഞാന്‍ അല്ലാതെ മറ്റൊരാളും വായിച്ചിട്ടില്ല എന്ന അവളുടെ വാക്കുകള്‍ എന്നെ വികാരാധീനനാക്കി
ഒരു പക്ഷെ ലോകം അറിയാതെ പോയ ഒരു കവികൂടിയാവണം എന്‍റെ മേരി
അവള്‍ കവിത എഴുതുമായിരുന്നെന്ന് ഒരുപക്ഷെ ലോകത്ത് അറിയുന്ന ഒരേ ഒരാള്‍ ഞാന്‍ മാത്രമായിരിക്കണം
എന്നിട്ടും അവള്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം ഞാന്‍ പോലും അറിയാതെ പോയല്ലോ .
ഇന്ന് അവളുടെ കവിതകള്‍ വീണ്ടും വായിച്ചു .അവളുടെ കവിതയില്‍ നിന്ന് രണ്ട് വരി ഇപ്പോള്‍ വെളിച്ചം കാണുകയാണ്
മേരി ഇനിയും എനിക്കിത് താങ്ങാന്‍ വയ്യ ..ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ നീ എന്നോട് പൊറുക്കണം
" മരിച്ചു ചെല്ലുന്ന നാട്ടിലെ
ഭാഷ എന്തായിരിക്കും
മറ്റൊന്നിനുമല്ല
അവന് വായിക്കാന്‍
എന്‍റെ കവിതകള്‍
ഏത് ഭാഷയിലേക്ക്
വിവര്‍ത്തനം ചെയ്യണം
എന്നറിയാന്‍ വേണ്ടി മാത്രമാണ്
No comments:
Post a Comment