ഷാജി
അമ്പലത്ത് വീട്ടില്‍
പുതിയങ്ങാടി
തൃശൂര്‍
680514
എന്‍റെ വിലാസം
ഞാനുണ്ടാക്കിയതല്ല
എങ്കിലും
ഉപയോഗപെടുന്നുണ്ട്
നിനക്കും ,
എനിക്കും .
വെളുത്തപൂവുടുത്തവള്‍
ചിരിക്കുന്ന ചന്ദനക്കുറി
വിയര്‍പ്പു കണംകൊണ്ടൊരു മൂക്കുത്തി .
ഞാന്‍ മാത്രം കണ്ട നീലിച്ച പാട്
എനിയ്ക്ക് മാത്രം
ഉപയോഗപെടുന്ന
ഈ വിലാസത്തില്‍
ഞാനയക്കുന്നതൊക്കെയും
എത്ര കൃത്യമായാണ്
നിനക്ക് തന്നെ കിട്ടുന്നത്.
2 comments:
ഈ വിലാസത്തില്‍
ഞാനയക്കുന്നതൊക്കെയും
എത്ര കൃത്യമായാണ്
നിനക്ക് തന്നെ കിട്ടുന്നത്
:)
ഈ കവിതയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരല്‍പം വിഷമം.ഞാന്‍ എന്നെ തൊടുന്നു.
Post a Comment