Thursday 24 March 2011

കുട














ഉമ്മറപടിയില്‍ 
കാത്തുക്കാത്തു നില്‍ക്കും  

എത്ര തിരക്കുണ്ടെങ്കിലും 
കൂടെ കൂട്ടാന്‍ മറക്കില്ല 

കൂസലില്ലാതെ 
ആളുകള്‍ക്കിടയിലൂടെ
ഞങ്ങള്‍  
കൈ കോര്‍ത്ത്‌നടക്കും 

തിരികെ പോരുമ്പോള്‍ 
അടക്കിപ്പിടിച്ച 
പുസ്തകങ്ങള്‍ക്ക്    
നനയുമെന്നോര്‍ത്ത്   
ഉള്ളിലുള്ള കവിതകള്‍ക്ക് 
പൊള്ളൂമെന്ന് പേടിച്ച്   
നെഞ്ച് വിരിച്ച്  
നിവര്‍ന്ന് നില്‍ക്കും   

പിന്നീട് 
എപ്പോഴാണ് 
പൊടിപ്പിടിച്ച മച്ചിന്‍ പുറത്ത്
ഞാന്‍ ഉറങ്ങാന്‍ പോയത് 

ഇപ്പോഴവളെ 
കാണാറെയില്ല 

പഴഞ്ചനെന്ന്‌ മുദ്ര വെച്ച് 
പുതിയതൊന്ന്
വാങ്ങിയിട്ടുണ്ടാവുമോ 

കൂട്ടുകാരികള്‍ക്കിടയിലൂടെ 
അവനെയും കൊണ്ട് 
അവള്‍ 
ഗമയിലങ്ങനെ...

1 comment:

ശങ്കൂന്റമ്മ said...

പഴഞ്ചനെന്ന്‌ മുദ്ര വെച്ച്
പുതിയതൊന്ന്
വാങ്ങിയിട്ടുണ്ടാവുമോ

......

:)