Monday, 21 February 2011

കാണ്മാനില്ല


















ഒരുമിച്ച് 
കോഫീ ക്ലബ്ബില്‍ ഇരുന്നതാണ് 

ചെവിയ്ക്ക് പുറകില്‍ 
ഉമ്മ 
ചോദിച്ച് വാങ്ങിയവളാണ് .

കാറ്റേറ്റ്
മടിയില്‍ മയങ്ങിയതാണ് 

പതുക്കെ 
വളരെ പതുക്കെ 
കവിതയിലേക്ക് 
ഇറക്കി കിടത്തവെയാണ് 
കാണാതാവുന്നത് .

അഞ്ചടി രണ്ടിഞ്ച് പൊക്കം 
ഇരുനിറം 
കാണാതാവുമ്പോള്‍ 
കണ്ണട ധരിച്ചിരുന്നു .

പ്രിയപ്പെട്ട 
വായനക്കാരാ 
ഏതിങ്കിലും കവിതയില്‍ 
അവളെ കണ്ട്മുട്ടിയാല്‍ 
ദയവായി 
തിരിച്ചേല്‍പ്പിക്കണേ.... 

3 comments:

ഹന്‍ല്ലലത്ത് Hanllalath said...

പാമ്പുകള്‍ ഇണ ചേരുന്ന കൈതക്കാടു ചുറ്റി
കൈതപ്പൂ മണക്കുന്ന നാലു വരി കവിത ചൊല്ലി
ആളില്ലാത്ത വീട്ടിനപ്പുറത്ത്‌ പകച്ചു നില്‍ക്കുന്നുണ്ട്

Unknown said...

ഉമ്മ വെക്കുമ്പോള്‍
പ്രണയത്തിലാവുന്നു

ഉമ്മ ക്കള്‍ക്ക്‌ വിരമായായാല്‍
പ്രണയത്തിനു അരുതിയാവുനു

പ്രിയപ്പെട്ട
വായനക്കാരാ
ഏതിങ്കിലും കവിതയില്‍
അവളെ കണ്ട്മുട്ടിയാല്‍
അവളെ എടുത്തു കൊള്ളുക്ക

എന്നിട്ട് പ്രണയിച്ചു ഉപേക്ഷികുക്ക

jain said...

ILLA
KANDU KITTIYAL THARILLA NJAN...