Tuesday, 1 March 2011

കാത്തിരിപ്പ്















എളുപ്പം തീപിടിക്കുന്ന 
പെണ്ണുണ്ടായിരുന്നു എനിയ്ക്ക്
കമ്മ്യൂണിസ്റ്റ്‌ പച്ചപോലെ
മുറിവുണക്കുന്നവള്‍

റോസാപൂവിനും
ചെമ്പരത്തിക്കും
ഒരേ നിറം കൊടുത്തവന്‍
കടന്നുപോയവഴിയാണിത്

എങ്കിലും
പ്രണയമെന്ന വാക്കിന്‍റെ
തൊണ്ടടര്‍ത്തി
ഞാനീ കടല്‍തീരത്തെത്തിയത്

മരിച്ചവള്‍ക്ക്,
ഒഴിച്ചിട്ടൊരിടമുള്ള
കവിത
ഒഴുക്കി വിടാനാണ്.

ഏന്തിവലിഞ്ഞകലുന്ന
ഗര്‍ഭിണികളായ
വാക്കുകളെ കണ്ട്

കാത്തിരിപ്പെന്ന
ബലമുള്ള ബെഞ്ചില്‍
കവിത
അവളെയും കൊണ്ട്
തിരികെയടുക്കുന്നതും നോക്കി
ഇവിടെ
ഇവിടെയുണ്ട് ഞാന്‍ ....

3 comments:

ശങ്കൂന്റമ്മ said...

ഇവിടെ
ഇവിടെയുണ്ട് ഞാന്‍ ....

:)

പകല്‍കിനാവന്‍ | daYdreaMer said...

കമ്മ്യൂണിസ്റ്റ്‌ പച്ചപോലെ
മുറിവുണക്കുന്നവള്‍..

vins said...

kaathirikkukayallathe mattenthu cheyyan????