ഒരു പിടി കവിതവെച്ച് മൂന്ന് വട്ടം കൈകൊട്ടി വിളിക്കും ഉമ്മ വെച്ച് ചുണ്ടുകള്‍ തകര്‍ന്ന ഒരു കിളി പതിയെ പറന്നു വരും
Monday, 3 May 2010
കണാരേട്ടന്‍
ടീച്ചറുടെ കണ്ണുവെട്ടിച്ച്
കൂട്ടമണിയടിക്കുടനെ
അവള്‍ക്കും
കൂട്ടുകാരികള്‍ക്കും മുന്‍പേ
അമ്മദ്ക്കാന്‍റെ
കടത്തുവഞ്ചിയില്‍
ഇരിപ്പുറപ്പിക്കണം.
മൈലാഞ്ചിപടര്‍പ്പുള്ള
ഇടവഴികടന്ന്
വരുമായിരിക്കും,
അല്ലങ്കില്‍
ചവര്‍പ്പുള്ള
പുളിയച്ചാറിന്‍റെ
നേര്‍ത്തരുചിയിലേക്ക്
കാത്തുനില്‍ക്കയാവാം,
അതുമല്ലങ്കില്‍
ക്ലാസ്സ്‌മുറിക്കകത്തോ
മൂത്രപ്പുരയുടെ
പിന്നാമ്പുറത്തോ
കളഞ്ഞുപോയ കൊലുസ്
കണ്ടെടുക്കയാവാം .
വൈകിയാലും
വരുമെന്നുറപ്പുണ്ട്
എന്താ
കാണാരേട്ടാ
വയസ്സുകാലത്ത്
കടത്ത് തിണ്ണയില്‍
കടലാസ് വളളമിറക്കി
കളിക്കുകയാണോ .....
Subscribe to:
Post Comments (Atom)
1 comment:
Bijli പറഞ്ഞു...
സുഖദമായ ബാല്യകാല സ്മ്രുതികളിലേക്ക് കൂട്ടിക്കൊണ്ടു പോയി..ഈ വരികള്‍.........
2010, ഫെബ്രുവരി 25 12:03 pm
Post a Comment