Monday 3 May 2010

രാജ്യസഭ


സുബഹി കഴിഞ്ഞാല്‍
സമാവറിനൊപ്പം
തിളക്കാന്‍ തുടങ്ങും
ചായകടയിലെ രാജ്യസഭ
കൂട്ടുങ്ങലങ്ങാടിവരെനീളുന്ന
ദേശരാഷ്ട്രീയം .
ഒപ്പം
കൈയ്യോപ്പിട്ടു വാങ്ങും
ചില കടലാസുകളില്‍ സേമുട്ട്യാക്ക.
മിച്ചഭൂമി പാട്ടത്തിനുകിട്ടാന്‍ ,
ഊണികുറ്റി കൊണ്ട് മീന്‍പിടിക്കാനുള്ള
ലൈസെന്‍സിന് .
ഒടുവില്‍ വരുന്ന
സര്‍ക്കാര്‍ മുദ്രയുള്ള കവറുകള്‍
ഉറക്കെ വായിക്കും
''150 ഉറുപ്പിക കെട്ടിയാല്‍ കിട്ടും
മിച്ചഭൂമി ,
മീന്‍ പിടിക്കാനുള്ള ലൈസെന്‍സ്''
ഞങ്ങളൊന്നിച്ചു പറയും
ഞങ്ങള്‍ക്ക് വേണ്ട
എങ്കിലും കിട്ടും
പത്തുറുപ്പിക
മുറുക്കാനൊരു കൂട്ടം .
II
മാട്ടുമ്മലെ വേലയ്ക്ക്

മൌലാന്‍റെ നേര്‍ച്ചക്ക്
ബീരാന്‍റെ ബീടരെ
ഓപ്പറേഷന്
കൌജത്തുവിന്‍റെ കല്യാണത്തിന്
അദ്രുമാന് വലയും,വള്ളവും വാങ്ങാന്‍
സുലൈമാനാജിക്ക് ഉംറക്ക് പോകാന്‍
പഞ്ചാരരോഗം മൂര്‍ച്ചിച്ച
എന്‍റെ ഇടതുകാല് മുറിച്ചുമാറ്റാന്‍ .
ഉണ്ടായിരുന്നു
പതിവുപറ്റുകാര്‍ക്കിടയില്‍
അത്യാവശ്യം വേണമെന്ന
വ്യവസ്ഥയില്‍ മാത്രം
കടം കൊള്ളാനൊരു ചങ്ങാതി കുറിയും
കാലം കടന്നുവരാത്ത
സൌഹ്രദത്തിന്‍റെ വൈകുന്നേരവും
കൊടുത്തു വീട്ടേണ്ടാത്ത കുറെ കടങ്ങളും
പിന്നെ
സേമുട്ട്യാക്കയെ പോലെ നിങ്ങളും

1 comment:

Remani.N said...

kavi bhavanakal anjsuetham ozhukatte
wish u Allthe best