ചില ക്ലബ്ബുകളുടെ സുവനീറിലും ,ഇന്‍ലന്‍ഡ് മാസികകളിലും മിനി കഥകളും മറ്റും എഴുതി തുടങ്ങിയ കാലം ആകാശവാണി ആയിരുന്നു കഥകള്‍ക്കും ,കവിതകള്‍ക്കും ഞാന്‍ കണ്ടെത്തിയ അന്നത്തെ മുഖ്യധാരാ മാധ്യമം
ആ ഇടയ്ക്കാണ് ഞാന്‍ എഴുതിയ ഒരു കഥ സ്റ്റേഷന്‍ ഡയരക്ടര്‍ ,യുവവാണി എന്ന വിലാസത്തില്‍ ആകാശവാണിയിലേക്ക് അയച്ചു കൊടുക്കുന്നത്
,പിന്നീട് അങ്ങോട്ട് എല്ലാ ആഴ്ച്ചയും മുടങ്ങാതെ മുറ്റത്ത് യുവവാണിയും കേട്ടിരിപ്പായി ,എന്‍റെ പേര് വായിക്കും ഇപ്പോള്‍ , എന്റെ കഥയില്‍ നിന്ന് കഥാപാത്രങ്ങള്‍ ഉച്ചത്തോടെ കേരളത്തിന്‍റെ ഇടവഴികളിലേക്ക് ഇറങ്ങി നടക്കും ,
നാളെ പാമ്പടയുടെ കട മുറ്റത്തിരിക്കുമ്പോള്‍ നജീബോ ,മുഹമ്മദോ ഹാരിസോ ആകാശവാണിയില്‍ നിന്‍റെ കഥ കേട്ടിരുന്നു എന്ന് ഇങ്ങോട്ട് പറയും വരെ മിണ്ടാതിരിക്കണം,
പിന്നെ ഒരു വലിയ എഴുത്തുക്കാരന്റെ ഗമയോടെ മറുപടി ഒരു ചിരിയിലോതുക്കണം
ഹൈരുന്നീസക്ക് എഴുതുന്ന പ്രേമലേഖനത്തില്‍ ആദ്യത്തെ വരിയില്‍ തന്നെ ആകാശവാണിയില്‍ എന്‍റെ കഥ വന്നിരുന്നെന്നും നായികക്ക് നിന്‍റെ പേരായിരുന്നെന്നും പറയണം
അവളുടെ വലിയ കണ്ണുകള്‍ അപ്പോള്‍ വീണ്ടും വിടരും
യുവവാണി വന്നു പലരുടേയും പേരുകള്‍ കേട്ടു
പലരുടെയും കഥകള്‍ കേട്ടു,കേട്ടില്ല
സുമേഷ് എന്ന പേരുകേട്ടു ,ഏയ് സുമേഷ് എന്നാവില്ല അത് എന്റെ പേര് തന്നെയായിരിക്കും എന്‍റെ കേള്‍വി പിശകായിരിക്കും കഥ വായിക്കാന്‍ തുടങ്ങിയാല്‍ അറിയാമല്ലോ
കഥ വായിച്ചു പക്ഷെ എന്‍റെ കഥ യായിരുന്നില്ല ,
അത് സുമേഷിന്റെയോ ,സുധീഷിന്റെയോ ,വല്ല പ്രഭാകരന്‍റെയോ ആയിരിക്കണം
കുറച്ചു നേരത്തെ പ്രക്ഷേപണങ്ങള്‍ക്ക് ശേഷം എന്നെ നിഷ്കരുണം പുറത്താക്കി അന്നത്തേക്ക് യുവവാണി പൂട്ടി
ദിവസങ്ങളുടെ മറവില്‍
യുവവാണി പിന്നെയും വന്നു
വേറിട്ട പല ശബ്ദങ്ങളും കേട്ടു
ഒരു ശബ്ദത്തിലും ഞാന്‍ എന്റെ കഥ കേട്ടില്ല
അടുത്ത ദിവസങ്ങളിലും
ആകാശവാണി വന്നു
യുവവാണി വന്നു
എനിക്ക് മാത്രം സങ്കടം വന്നു
പിന്നെയും എനിക്ക് മാത്രം സങ്കടം വന്നു
ഞാന്‍ കരഞ്ഞു
പിന്നെയും ഞാന്‍ മാത്രം കരഞ്ഞു
പിന്നെയും വന്നു
എനിക്ക് ദേഷ്യം വന്നു
പിന്നെയും വന്നു
ഞാന്‍ ചിരിച്ചു
ഞാന്‍ മാത്രം ചിരിച്ചു
ഒടുവില്‍ ഒരു ദിവസം ഭയത്തോടെ വളരെ രഹസ്യമായി സ്റ്റേഷന്‍ മാസ്റ്റര്‍ ക്ക് ഞാന്‍ ഒരു കത്തെഴുതി
ബഹുമാനപ്പെട്ട സര്‍ ,
യുവവാണി യില്‍ പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടി മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു കഥ അയച്ചിരുന്നു .എന്നാല്‍ ഇതുവരെയും പ്രസ്തുത കഥ പ്രക്ഷേപണം ചെയ്തു കണ്ടില്ല.എന്നാല്‍ ദയവായി ഞാന്‍ അയച്ച കഥ ഇനി പ്രക്ഷേപണം ചെയ്യരുത് .കാരണം ഞാന്‍ ഇപ്പോള്‍ വല്ലാത്ത ഒരു ലഹരിയിലാണ് , കാത്തിരിപ്പ് പകര്‍ന്നു തരുന്ന ഒരു തരം ലഹരി ഞാന്‍ നല്ലവണ്ണം ആസ്വദിക്കുന്നുണ്ട് ,
വിശ്വസ്തതയോടെ
----------------------------
അടുത്ത ദിവസങ്ങളിലും കാത്തിരിപ്പ് തുടര്‍ന്നു
യുവവാണി തുറന്നു
എന്‍റെ കഥ വന്നില്ല
പക്ഷെ എന്‍റെ കത്ത് വന്നു ,കത്ത് വായിച്ചു , ഏറ്റവും അടുത്ത ദിവസങ്ങളില്‍ ഷാജി അമ്പലത്ത് എഴുതിയ കഥ പ്രക്ഷേപണം ചെയ്യുന്നതാണ് എന്ന അറിയിപ്പ് വന്നു .
ആഴ്ച്ചകള്‍ മറിഞ്ഞു
കഥ വന്നില്ല , ഈ ലഹരി എന്നെ മത്തു പിടിപ്പുന്നുണ്ടെന്നും,ഞാന്‍ അതില്‍ സന്തോഷവാനാണെന്നും എന്‍റെ കുറിപ്പിന്റെ ആത്മാര്‍ഥതയില്‍ നിന്നും ആദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എനിക്ക് ബോധ്യമായി
" ഏറ്റവും അടുത്ത ദിവസങ്ങളില്‍ ഷാജി അമ്പലത്ത് എഴുതിയ കഥ പ്രക്ഷേപണം ചെയ്യുന്നതാണ്"
No comments:
Post a Comment