Wednesday, 20 August 2014

മഴമരം

മഴമരത്തണലില്‍ 
കളിച്ചതിന് 
എന്തിനാണമ്മേ 
അപ്പൂനെ വഴക്ക് പറഞ്ഞേ 

വളര്‍ന്നു പടര്‍ന്ന ചില്ലകള്‍ 
എത്രനോക്കിയിട്ടും 
കണ്ടതേയില്ല ഞാന്‍ 

എവിടെയായിരിക്കും 
ഈ മഹാമരത്തിന്റെ
കാതല്‍

തിന്നിട്ടുണ്ടോ
മഴമരത്തിന്‍റെ മാമ്പഴങ്ങള്‍

പിറ്റേന്ന്
പുഴയുടെ പത്തായത്തില്‍ നിന്ന്
അമ്മ കാണാതെ
പെറുക്കിയെടുക്കാന്‍ പോയതാണ്
അവന്‍

മഴമരത്തിന്‍റെ മാമ്പഴങ്ങള്‍

No comments: