Thursday, 3 October 2013

ആത്മഹത്യ

ഏറെ നാളായ് 
എഴുതി തുടങ്ങിയ 
ആത്മഹത്യാ കുറിപ്പ് 
അവസാനിച്ചത് ഇന്നലെയാണ് 

പുലരും മുമ്പേ 
പള്ളി മിനാരങ്ങളുടെ 
പിന്നാമ്പുറത്തെത്തണം 

ഓരോ ഖബറിടങ്ങളും
കുലുക്കി വിളിക്കണം

നെഞ്ചില്‍
മൈലാഞ്ചിച്ചെടിപടര്‍ത്തിയ
ഒരുവന്റെ സ്വപ്നത്തെ
ഞെട്ടിച്ചു മുറിക്കണം

എനിക്കറിയാം
നിനക്കുമറിയാം
നാം
പരസ്പ്പരം പറഞ്ഞില്ലെന്ന് മാത്രം

മരിച്ചുപോയവന്‍
കാണുന്ന സ്വപ്നത്തെ

സ്വന്തം
ജീവിതമെന്ന്
തെറ്റിദ്ധരിച്ചവരാണ്
നമ്മള്‍

ഇനിയും വയ്യ
അന്യന്‍റെ സ്വപ്നത്തിലെ
വെറും കഥാപാത്രമായി
ജീവിച്ചു തീരാന്‍.

1 comment:

ajith said...

പരസ്പ്പരം പറഞ്ഞില്ലെന്ന് മാത്രം


മനോഹരമായിരിയ്ക്കുന്നു