Saturday, 7 July 2012

മരുഭൂമിയെ ആകാശമെന്ന് ആരോ തെറ്റി വായിച്ചതാണ്
















ഇത്രയും വലിയ  
ഒരു മരുഭൂമിയെ 
ആകാശമെന്ന് 
ആരോ തെറ്റി വായിച്ചതാവും 

മുകളില്‍ 
ആകാശവും 
താഴെ 
ഭൂമിയുമെന്നല്ല 

താഴെ 
ഭൂമിയും 
മുകളില്‍ 
മരുഭൂമിയുമെന്ന്  
തിരുത്തി വായിക്കണം 

കേട്ടിട്ടില്ലേ 
മരുഭൂമികളുടെ 
ഭൂതകാലത്തിന്റെ 
ആദ്യത്തെ വരിയില്‍ നിന്ന് 
ഒരു മരക്കാലത്തിന്റെ നിലവിളി 

അങ്ങനെ 
ഓര്‍ത്തോര്‍ത്ത്  
ആര്‍ത്താര്‍ത്ത്  കരഞ്ഞാണ് 
നമ്മുടെ തണ്ണീര്‍ തടാകങ്ങള്‍ നിറയ്ക്കുന്നത്

കണ്ടിട്ടില്ലേ 
പുഴകൈകളില്‍ 
മുകളിലേക്ക്  ഊന്നിയ വേരുകളുമായി
ഒരു മരക്കാലത്തെ.

ഭൂതകാലത്തിന്റെ 
കണ്ണാടിയിലേക്കെന്നപോലെ 
മുകളില്‍ നിന്ന്  ഒരു മരുഭൂമി 
നമ്മുടെ തടാകങ്ങളിലേക്ക്  
ഉറ്റു നോക്കുന്നത്  .

No comments: