മാറ്റങ്ങളൊന്നുമില്ലാത്ത
ചെറിയ ചെറിയ
അനക്കങ്ങള്‍ മാത്രമുള്ള പകല്‍
കൂട്ടുക്കാരന്റെ
ബൈക്കിനു പുറകില്‍
കുപ്പായ മുടയാതെ
ഉലയാതിരുന്ന്
തീവണ്ടിയാപ്പീസിലേയ്ക്ക്
വൈകില്ലെന്നുറപ്പില്‍
വൈകിയെത്തുന്ന
നേത്രാവതിയ്ക്കുള്ള കാത്തിരിപ്പ്
കാന്റീനില്‍
അപരിചിതന്‍
അഭിമുഖമായിരിക്കുന്നു
നാട്ടുവര്‍ത്തമാനങ്ങള്‍ കൊണ്ട്
കൈകോര്‍ക്കുന്നു
പെട്ടെന്ന്
വളരെ പെട്ടെന്നാണ്
ചിന്തിച്ചുപോയത്
ഈ നിമിഷം
പാതിരാവിന്
നിറം കൊടുത്ത്
എതെങ്കിലുമൊരു സ്വപ്നം
പകലാക്കിയതാണെങ്കിലോ
നൂറ്റിപതിനേഴാം നമ്പര്‍
ലോഡ്ഗ് മുറിയിലോ
തറവാട്ടിലെ
കിടപ്പുമുറിയിലോ
ഭാര്യയോടൊട്ടി
മകനെ കെട്ടിപിടിച്ചുറങ്ങുകയായിരിക്കും
ഞാനിപ്പോള്‍
വായനക്കാരാ
നിങ്ങളീകവിത വായിക്കുന്നെന്ന്
സ്വപ്നം കാണുന്നതല്ലെന്ന്
നിങ്ങള്‍ക്കുപ്പുണ്ടോ
നിങ്ങളിപ്പോള്‍
മറ്റെവിടെയോ
ഉറങ്ങി കിടക്കുകയല്ലെന്നും .
No comments:
Post a Comment