Friday 8 October 2010

ഗുഡ് ഫ്രൈഡേ













അമ്മച്ചി പോയെ പിന്നെ
പെണ്മക്കള്‍
ഉത്തരം മുട്ടാന്‍ തുടങ്ങിയപ്പോള്‍
പള്ളിലോട്ടാണേലും
പട്ടഷാപ്പിലോട്ടാണേലും
അപ്പച്ചന്‍
വീടുംമടിയില്‍തിരുകിവെച്ചേപോവു..

ജോണി കുട്ട്യേ ..
ഒരുങ്ങികഴിഞ്ഞില്ലേ
വിളികേട്ടു കതകു തുറക്കുമ്പോള്‍
യു.പീ .സ്കൂളിന്റെ പടിക്കല്‍ എത്തിയിട്ടുണ്ടാവും

ജനത ഫേന്‍സിയുടെ
വരാന്തയില്‍ വീടിറക്കിവെച്ച്പറയും
മോളികുട്ട്യെ
കരിമഷിയും
കരിവളയും വേണേല്‍
വേഗംവേണംകേട്ടോ

ചിലപ്പോഴൊക്കെ
വെള്ളിയാഴ്ച
അപ്പച്ചന് ഗുഡ് ഫ്രൈഡേയാണ്
ഫിറ്റായി
പീടിക വരാന്തയില്‍ കിടന്നെന്നിരിക്കും
അപ്പോഴും
കൈകകള്‍ അരയില്‍
അമര്‍ത്തി പിടിച്ചിരിക്കും

മടിയില്‍
വീടുണ്ട്
വീട്ടില്‍
പ്രായം തികഞ്ഞ
പെണ്മക്കളാണേ  .

3 comments:

പ്രവാസം..ഷാജി രഘുവരന്‍ said...

അപ്പോഴും
കൈകകള്‍ അരയില്‍
അമര്‍ത്തി പിടിച്ചിരിക്കും

മടിയില്‍
വീടുണ്ട്
നന്നായിരിക്കുന്നു ഈ രചന

Manoraj said...

കവിത മനോഹരമായിരിക്കുന്നു സുഹൃത്തേ.. മികച്ച ബ്ലോഗുകള്‍ വായനക്കാരിലേക്കെത്തെണമെങ്കില്‍ അഗ്രികളില്‍ റെജിസ്റ്റര്‍ ചെയ്തേ മതിയാവൂ എന്നറിയാമല്ലോ.. അതുകൊണ്ട് തന്നെ ഈ ബ്ലോഗ് ചിന്ത, ജാലകം, ബൂലോകം ഓണ്‍ലൈന്‍ മുതലായ അഗ്രികളില്‍ രെജിസ്റ്റര്‍ ചെയ്യൂ..

Jithin Raaj said...

നന്നായി എന്റെ ബ്ലോഗ് കൂടി നോക്കൂ

www.jithinraj.in

http://blog.shahalb.in