Thursday, 22 July 2010

പറയാന്‍ മറന്നത്


1

നീ
വായിച്ചു തീര്‍ക്കുന്ന
കവിതയില്‍
ഏത്
വാക്കിന്‍റെ
വളവില്‍ വെച്ചായിരിക്കും
നാം കണ്ടുമുട്ടുക

2


നിന്‍റെ മനസ്സില്‍
കയറിയതിന് ശേഷമാണ്
ടിക്കറ്റ് എടുക്കാതെയും
യാത്ര
ചെയ്യാമെന്ന്
തിരിച്ചറിയുന്നത്

3

ഒരു നെല്ലിക്കയില്‍
നീയും
ഞാനുമുണ്ട്
വായിലൂറുന്ന
രസ പകര്‍ച്ചയില്‍
നീ
എനിക്കേതായിരിക്കും
ഞാന്‍
നിനക്കേതായിരിക്കും

1 comment:

ഹാരിസ്‌ എടവന said...

ഏതായിരിക്കും?