കാറ്റ്
ആഗ്രഹങ്ങളുടെ പിന്നാമ്പുറമാണ്
നിന്റെ മനസ്സിലുറഞ്ഞിട്ടും
ഞാന്‍ ചുംബിക്കാനായുമ്പോള്‍
നീ
തട്ടിമാറ്റുമ്പോലെ
നാം അകറ്റിനട്ട മരങ്ങള്‍
മഴയുടെ
നെടുവീര്‍പ്പിനൊടുവില്‍
മൂക്കൊലിപ്പിച്ച്
പിന്നെയും ചിണുങ്ങിയ
മന്ദാരപ്പൂക്കള്‍
വാക്കുപറഞ്ഞ വാശിയില്‍
മാഞ്ചില്ലയില്‍
ഒരണ്ണാറക്കണ്ണന്‍
അടര്‍ത്തി മാറ്റിയിട്ടും
മുള്‍വേലിയില്‍
പിടിച്ചു കയറിയ
ശതാവരിപ്പടര്‍പ്പുകള്‍
ഇലകളുടെ
പച്ച ഞരമ്പിന്റെ
ഒടുവിലത്തെ പിടച്ചിലുണ്ട്
കിണര്‍ നിറയെ.
ഓര്‍മകള്‍ക്ക്
ഊഞ്ഞാല് കെട്ടാനാവണം
ഞാവല്‍ച്ചില്ലകള്‍
തുണിയഴിച്ചെറിഞ്ഞത്.
അതെ
തൊടി നിറയെ നമ്മളാണ്
മക്കള്‍ നമ്മെ
അകലങ്ങളിലേക്ക്
പറിച്ചു നട്ടിട്ടും.
2 comments:
ആശാനെ നല്ല കവിത
ഇഷ്ടായി
ആശംസകള്‍
ഇലകളുടെ
പച്ച ഞരമ്പിന്റെ
ഒടുവിലത്തെ പിടച്ചിലുണ്ട്
കിണര്‍ നിറയെ....
ഇഷ്ട്ടമായി
Post a Comment