എന്നെ അസൂയ പെടുത്തിയവന് (നജ്മുവിന് )
ഇത്രവേഗം
എത്രപേരെയാണ്
നീ
സങ്കടപെടുത്തിയത്.
കരയാതെ
കടന്നുവരരുതെന്ന്
നിഷ്കര്ശിച്ചിരുന്നുവോ
സ്നേഹത്തിന്റെ
ഏത്ഫോര്മുലകൊണ്ടാണ്
ഇത്രയേറെ
കണ്ണുകളില്‍
ഒളിച്ചുപാര്‍ത്തത്.
കണ്ടെടുത്തിട്ടുണ്ട്
തെറിച്ചുവീണ
കുറച്ചുവാക്കുകള്‍
ഒരു
പോസ്റ്റ്മോര്‍ട്ടത്തിനും
വിട്ടുകൊടുക്കാതെ .
അല്ലങ്കില്‍
ജീവനുള്ളവയെ
എങ്ങിനെയാണ് ........
5 comments:
T. K. Unni പറഞ്ഞു...
ഷാജി അമ്പലത്തിന്...
താങ്കളുടെ സുഹൃത്തിന്റെ വിയോഗത്തിൽ ദു:ഖിക്കുന്നു..അനുശോചിക്കുന്നു..
താങ്കളുടെ ഹൃദയവ്യഥയുടെ ആഴക്കടലായ ഈ കവിത നല്ല സ്മരണാഞ്ജലിയാണ്..
2009, ഡിസംബര്‍ 18 10:30 PM
റ്റോംസ് കോനുമഠം പറഞ്ഞു...
നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത് കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...
2009, ഡിസംബര്‍ 21 3:09 am
Bijli പറഞ്ഞു...
നൊമ്പരമുണര്‍ത്തി ഈ വരികള്‍..
2009, ഡിസംബര്‍ 24 11:51 am
ധന്യാദാസ് .. സോപാനങ്ങളിലൂടെ.. പറഞ്ഞു...
അല്ലങ്കില്‍
ജീവനുള്ളവയെ
എങ്ങിനെയാണ് .........
എന്താ പറയ്ക.. ഹൃദയം ചീന്തിയെടുത്തെഴുതിയ അക്ഷരങ്ങൾക്ക് എന്റെ അഭിപ്രായം എന്തിന്??
വേദനിപ്പിക്കുന്നു.. ഒരുപാട്..
2010, ഏപ്രില്‍ 16 1:58 pm
ee varikal enneyum asooyappeduthunnu
Post a Comment