
ഉമ്മ
അരഞ്ഞരഞ്ഞു
തീരുന്നതുകൊണ്ടാണ്
ചമ്മന്തിക്കും
സ്വാദില്ലാത്തതെന്നറിയാം
അരിവെപ്പുകാരി
ആമിനുമ്മയുടെ
പെണ്‍മക്കള്‍ക്കും
ഉച്ചകഞ്ഞി
അനുവദിക്കാന്‍
പുതിയ
നിയമം വന്നിട്ടുണ്ട്
തൊട്ടടുത്ത
ഗവണ്‍മെന്‍റ് യു .പി.സ്കൂളില്‍ .
അംഗീകാരമില്ലാത്ത തൊഴിലിനും
തൊഴിലുറപ്പ് നല്‍കാമെന്ന്
കണ്ണുകൊണ്ട് പറയന്നുണ്ട്
വാര്‍ഡ്മെമ്പര്‍.
നാടുനീളെ
പെണ്ണ് കെട്ടിയ വാപ്പയുടെ
ഓര്‍മയിലില്ലാത്ത
എന്റുമ്മ
ആശുപത്രി വരാന്തയില്‍
പടച്ചോനെ
പ്രാകുന്നത് കേള്‍ക്കുന്നുണ്ട്
''24 മണിക്കൂറെങ്കിലും കഴിയണം
എന്തെങ്കിലും പറയാന്‍
ഡാക്കിട്ടര്‍മാര് പറയണത്
ഇങ്ങളും കേട്ടതല്ലേ
മനുസമ്മാര്‍ക്ക് തോന്നണ ദയ
ഇങ്ങക്ക് തോന്നാണ്ടിരിക്കോ
ഒന്നുല്ലേലും
ഇങ്ങള് ബല്ല്യ പടച്ചോനല്ലേ..
ന്‍റെ പെമ്മക്കളുടെ
നിക്കാഹിന് കൈകൊടുക്കാന്‍
പേരിനൊരു വാപ്പവേണ്ടേ ...''
2 comments:
Sholz പറഞ്ഞു...
nice one
2010, മാര്‍ച്ച് 17 5:48 pm
good
Post a Comment