ഒരു പിടി കവിതവെച്ച് മൂന്ന് വട്ടം കൈകൊട്ടി വിളിക്കും ഉമ്മ വെച്ച് ചുണ്ടുകള്‍ തകര്‍ന്ന ഒരു കിളി പതിയെ പറന്നു വരും
Thursday, 29 April 2010
മഴ
ഡ്രോയിംഗ് ടീച്ചര്‍
മഴ
വരക്കാനാവശ്യപെട്ടു
അവന്‍
മയിലിനെ വരച്ചു
തൊട്ടടുത്ത
മൈമൂനയുടെ സ്ലേറ്റില്‍
വരച്ചു തീര്‍ന്ന
വീടിനു മുകളിലെ
കത്തുന്ന
സൂര്യന്‍റെ ചൂടില്‍
തൊടിയിലെ
ചെടിത്തടങ്ങളും
പൂവും ,പൂമ്പാറ്റയും
ദാഹമറിഞ്ഞു.
മഴ
മൈമൂനക്കും
ആവശ്യമെന്നായി
അവന്‍
സൂര്യന് നേരെ
മുട്ടുകുത്തി
മൂത്രമൊഴിക്കാന്‍ തുടങ്ങി
പ്രകീര്‍ണനങ്ങളില്‍
മഴവില്ല്
വളയുന്നതുകണ്ട്
മയിലുകള്‍
നൃത്തംവെച്ചു
പയ്യെ ,പയ്യെ ,
മഴ പെയ്തുതുടങ്ങി .
Subscribe to:
Post Comments (Atom)
1 comment:
ithu alpam different aya mazhakavitha anallo
Post a Comment