ഏറെ നിറങ്ങളുള്ള
ഉടുപ്പുകൊടുത്തിട്ടും
നരച്ചു വെളുത്ത
ഈ വെള്ള ഉടുപ്പല്ലാതെ
മറ്റൊന്നും വേണ്ട പകലിന്
ഇത്രനാള്‍
കറുപ്പുടുത്തിട്ടും
മടുപ്പുണ്ടാവില്ലേ രാവുകള്‍ക്ക്
ഇലയുടുപ്പൂരി
എന്നെങ്കിലും പൂക്കള്‍ക്ക് കൊടുക്കണം
ആകാശ നീലിമയ്ക്ക് ഒന്ന് ,
ഉടുപ്പിടാത്ത
മഴയ്ക്കും
പുഴയ്ക്കും ഓരോന്ന് ,
മകന്റെ
ചിത്ര പുസ്തകത്തില്‍ മാത്രം
ഇവരെല്ലാ നിറങ്ങളും
സ്വീകരിക്കുന്നു .
അവനത്
അത്രമേല്‍ സ്നേഹത്താല്‍
നല്‍കുന്നത് കൊണ്ടാവണം
No comments:
Post a Comment