ഒരു പുതപ്പ്
വെള്ളെഴുത്തിന് തെളിച്ചമുള്ള കണ്ണട
നിറയെ കവിതകളുള്ള പുസ്തകം
ശീല മാറ്റി പുതുക്കിയ
പഴയ കാലന്‍ക്കുട
പൂമ്പാറ്റയെ
മുലയൂട്ടുന്ന
പൂവിന്റെ ചിത്രം
അപ്പൂപ്പന്‍ താടിയില്‍
എല്ലാം ചേര്‍ത്തുകെട്ടി
മരിച്ചുപ്പോയ
പ്രിയപ്പെട്ടവന്
കൊറിയര്‍ അയച്ചത് ഇന്നലെയാണ്
No comments:
Post a Comment