Friday, 18 February 2011

സെല്‍ഫോണ്‍















എത്ര നാളായി കണ്ടിട്ട് ,
കേട്ടിട്ട് ,
ഇടക്കെങ്കിലുമൊന്നു വിളിച്ച് കൂടെ ?

ഇന്നലെ രാത്രി കൂടി
വാതോരാതെ
പറഞ്ഞു പറഞ്ഞൊടുവില്‍
ഉമ്മവെച്ച് പിരിഞ്ഞതല്ലേ

ആരുമറിയാതെ ,
രാത്രിയിലൊക്കെയും
കുട്ടനാടന്‍ പാടത്ത്
ഒരുമിച്ചു നനഞ്ഞതല്ലേ

സെല്‍ഫോണില്‍
നാം ഒരുമിച്ചു നനയുന്നു
പഴയ മരത്തണലിലേക്ക്
നടന്നടുക്കുന്നു .

നിരത്തില്‍
ഭര്‍ത്താവിന്റെ
ചെവിയോട് ചേര്‍ന്നിരുന്നു
നീ
കടന്നു പോകുമ്പോള്‍ മാത്രം
നാം വൃദ്ധരാകുന്നു
വാക്കുകള്‍
വളഞ്ഞു വളഞ്ഞ്
പുതിയ ചോദ്യങ്ങളാകുന്നു

എത്ര നാളായി കണ്ടിട്ട്
കേട്ടിട്ട് ..


1 comment:

jain said...

MOBILE VANNATHILPINNE ANGANEYANU
SATHYATHIL CHILAPOL THONNUM ATHU VENDIYIRUNNILLA ENNU. ILLAYIRUNNENKIL VALLAPOZHUM KANAMAYIRUNENNU. IPO ELLAM PARANJATHALLE, PINNE KANUNNATHENTHINU ENNA CHODYAM BAKI NILKUNNU. ALLE?