ഇല
അടുത്ത വീട്ടിലെ
കുട്ടിയ്ക്കൊപ്പം
കളിക്കാനിറങ്ങി വന്ന
ആറ്റുമാവിന്‍ കൊമ്പത്തെ
ഒരിലയെ
എന്ത് പറഞ്ഞു മയക്കിയാവും
കൊണ്ട് പോയിട്ടുണ്ടാവുക
അരയില്‍ കെട്ടിയ
അരഞ്ഞാണം കാണിച്ചാവുമോ ?
അടയാളം പറഞ്ഞാല്‍
വരച്ചെടുക്കാനാവുമോ
ആ കള്ളക്കാറ്റിന്റെ
ഒരു രേഖാചിത്രം നിനക്ക് .
2 comments:
ഇലയുടെ കൈരേഖ വായിക്കൂ. അന്നേരമറിയാം കാറ്റിന്റെ രേഖാചിത്രം വരക്കേണ്ട വഴി.
അടയാളം പറഞ്ഞാല്‍
വരച്ചെടുക്കാനാവുമോ
ആ കള്ളക്കാറ്റിന്റെ
ഒരു രേഖാചിത്രം നിനക്ക് .
:)
കൊള്ളാം മാഷെ.
Post a Comment