Friday, 2 July 2010

കടല്‍ത്തുള്ളി


പ്രണയത്തിന്റെ
വൈകുന്നേരം
പഞ്ചാരമണലിലിരുന്നു
ആധുനിക
വൈദ്യശാസ്ത്രത്തെക്കുറിച്ചും
വരാനിരിക്കുന്ന
വലിയ
ലോകത്തെക്കുറിച്ചും
ഞങ്ങള്‍
സംസാരിച്ചു.

ഒടുവില്‍
പശ്ചാത്തലത്തില്‍ നിന്ന്
കടല്‍
ഒടുങ്ങിയൊതുങ്ങി
ഉള്‍വലിയുമ്പോള്‍
ശേഷിച്ച
കടല്‍ത്തുള്ളിയായിരുന്നു
അവളുടെ
കവില്‍ത്തടത്തിലപ്പോള്‍

No comments: