Saturday, 1 May 2010

പേപ്പട്ടി കടിച്ചാല്‍

പകുതിയിലേറെ ദൂരം പിന്നിട്ടു
പുതിയ വഴികളിലൂടെ
പുതുഭാവുകത്വത്തോടെ
തീവ്രവികാരത്തോടെ
കൈയ്യെത്തിപ്പിടിക്കാമെന്നായപ്പോള്‍
ഉമ്മ പിന്നില്‍ നിന്ന് പറഞ്ഞു
"മോനെ ബാങ്കുകാര്‌ ഇന്നലെയും വിളിച്ചിരുന്നു,
പെങ്ങളെ കെട്ടിയ വകയില്‍
പണ്ടവും പണവും ബാക്കിവെച്ചതിന്‌
അളിയന്‍ വഴക്കിട്ട്‌ പോയതേയുള്ളു"

ശരിയാണ്‌
പേപ്പട്ടി കടിച്ചവന്‌ കവിത സാദ്ധ്യമല്ല
ഒരിക്കലും

No comments: